കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ലക്ഷദ്വീപ് ഡെവലപ്മെന്‍റ് അതോറിറ്റി റെഗുലേഷന്‍ കരടുകളടക്കം ചോദ്യം ചെയ്‌ത് കെ പി സി സി ഭാരവാഹി നൗഷാദലി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

ഭരണ പരിഷ്‌കാര നിര്‍ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോള്‍ ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു. അത് നിയമമായിട്ടില്ല. ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷം പരിഷ്‌കരിച്ചായിരിക്കും നിയമമായി വരിക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സാഹചര്യത്തില്‍ ഹരജിക്ക് ഇപ്പോള്‍ അടിസ്ഥാനമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നേരത്തെ ഹരജിയില്‍ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം ഹൈക്കോടതി തേടിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക