ദില്ലി:പഞ്ചാബ് മുഖ്യന്ത്രിയെ നിശ്ചയിക്കാന്‍ നിയമസഭ കക്ഷി യോഗം പതിനൊന്ന് മണിക്ക് ചേരും.

രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ ചേര്‍ന്ന യോഗം സ്ഥിതി വിലയിരുത്തി. ഈ യോ​ഗം അവസാനിച്ചത് പുലര്‍ച്ചെ ഒന്നരയ്ക്കാണ്. നിയമസഭ കക്ഷി യോഗത്തിനു മുമ്ബ് മറ്റ് കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പഞ്ചാബ് രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇന്നലെയാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവെച്ചത്. മുപ്പതിലേറെ എംഎല്‍എമാര്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും അമരീന്ദറിനെ കൈവിട്ടത്. ഭരണവിരുദ്ധ വികാരമുണ്ടെന്ന് എഐസിസി സര്‍വ്വെയും അമരീന്ദറിന് തിരിച്ചടിയായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനം സോണിയ ഗാന്ധി അമരീന്ദറിനെ നേരിട്ടറിയിച്ചതോടെ അദ്ദേഹം വൈകിട്ടോടെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക