കൊച്ചി: പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തിന്​ പിന്തുണയുമായി ഇടതുമുന്നണി ഘടക കക്ഷിയായ എന്‍.സി.പി. രണ്ടുദിവസമായി എറണാകുളത്ത്​ നടക്കുന്ന പാര്‍ട്ടിയുടെ സംസ്​ഥാന പഠനശിബിരത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ്​ പിന്തുണ അറിയിച്ചിരിക്കുന്നത്​.
പാലാ ബിഷപ്പിന്‍റെ പ്രസ്​താവനയെ പോലും തെറ്റായി വ്യാഖാനിച്ചുകൊണ്ട്​ ഇവിടെ വര്‍ഗീയ മുതലെടുപ്പ്​ നടത്താനാണ്​ കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന്​ പാര്‍ട്ടി സംസ്​ഥാന പ്രസിഡന്‍റ്​ പി.സി. ചാക്കോ പറഞ്ഞു.

ഇരുകക്ഷികളും വിഷയത്തില്‍ മുതലെടുപ്പിന് ശ്രമിക്കുകയാണ്​. നാര്‍ക്കോട്ടിക് ജിഹാദ് ഒരു പുതിയ അറിവാണെന്നും മതഭീകരതക്ക് കരുത്ത് പകരുന്ന ഒരു നീക്കവും അനുവദിക്കാന്‍ പാടില്ലാത്തതാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്‌താവനയിലെ ആത്മാര്‍ത്ഥതയെ ഉള്‍ക്കൊള്ളാതെ വിരുദ്ധ പ്രസ്താവനകള്‍ക്ക് വഴി തേടുകയാണ് കോണ്‍ഗ്രസും ബി.ജെ.പിയുമെന്നും എന്‍.സി.പി സംസ്ഥാന കമ്മിറ്റിയുടെ പ്രമേയത്തില്‍ ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക