കോട്ടയം: ബീഡിയിലും വ്യാജനെകണ്ടെത്തി ജില്ലാ പൊലീസ്. മാർക്കറ്റിനുള്ളിലെ കടയിൽ ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് വ്യാജ ബീഡി കണ്ടെത്തിയത്. മാർക്കറ്റിനുള്ളിൽ ബീഡിയും സിഗരറ്റും മൊത്ത വ്യാപാരം നടത്തുന്ന അബ്ദുൾ സമദിന്റെ ഉടമസ്ഥതയിലുള്ള കല്ലൂത്രയിൽ സ്റ്റോഴ്‌സിൽ നടത്തിയ പരിശോധനയിലാണ് വ്യാജ ബീഡിയും സിഗരറ്റും പിടിച്ചെടുത്തത്. ഇവയ്ക്കു വിപണിയിൽ മുക്കാൽ ലക്ഷത്തോളം രൂപ വിലയുണ്ടെന്നു പൊലീസ് അറിയിച്ചു.

നഗരത്തിലെ ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും വെസ്റ്റ് പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. ഇതേ തുടർന്നു കടകളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ജ്യോതിമാൻ കമ്പനിയുടെ വ്യാജ ബീഡിയാണ് പൊലീസ് സംഘം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. കമ്പനി അധികൃതർ നടത്തിയ പരിശോധനയിൽ ബീഡി വ്യാജമാണ് എന്നു സ്ഥിരീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരത്തിൽ വ്യാജ ബീഡി നിർമ്മിച്ച് വിതരണം ചെയ്യുന്നതിലൂടെ കമ്പനിയ്ക്കും സർക്കാരിനും ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് വ്യാജ ബീഡി കണ്ടെത്തിയത്. ജില്ലാ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.എം ജോസിന്റെ നിർദേശത്തെ തുടർന്നു കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ, എസ്.ഐ ടി.ശ്രീജിത്ത്, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ അംഗങ്ങളായ പ്രതീഷ് രാജ്, ശ്രീജിത്ത് ബി.നായർ, കെ.ആർ അജയകുമാർ, വി.കെ ്അനീഷ്, പി.എം ഷിബു എന്നിവർ ചേർന്നു നടത്തിയ പരിശോധനയിലാണ് ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. കഴിഞ്ഞ മാസം ഈരാറ്റുപേട്ടയിൽ നിന്നും സമാന രീതിയിൽ വ്യാജ ബീഡി പിടിച്ചെടുത്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക