മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി കരാര്‍ പുതുക്കുന്നതിന് താല്‍പര്യമില്ലെന്ന് ബിസിസിഐയെ രവി ശാസ്‌ത്രി അറിയിച്ചതായി സൂചനകള്‍. ടി20 ലോകകപ്പോടെ ശാസ്‌ത്രിയുമായുള‌ള ബിസിസിഐയുടെ കരാര്‍ കാലാവധി പൂര്‍ത്തിയാകും. ലോകകപ്പിന് ശേഷം സ്ഥാനമൊഴിയാനാണ് രവി ശാസ്‌ത്രിയുടെ തീരുമാനമെന്നാണ് സൂചന. ഒക്‌ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ടി20 ലോകകപ്പ് നടക്കുന്നത്.

ഇതോടെ പുതിയ കോച്ചിനായുള‌ള നടപടികള്‍ ബിസിസിഐ അധികൃതര്‍ ആരംഭിച്ചതായാണ് സൂചന. 2017 മുതല്‍ 2019 വരെ ടീം ഇന്ത്യയുടെ മുഖ്യ കോച്ചായ ശാസ്‌ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം പിന്നീട് 2019 ഓഗസ്‌റ്റില്‍ വീണ്ടും സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ശാസ്ത്രിയോടൊപ്പം ബൗളിംഗ് കോച്ച്‌ ഭരത് അരുണ്‍, ഫീല്‍ഡിംഗ് കോച്ച്‌ ആര്‍. ശ്രീധര്‍ എന്നിവരും ടി20 ലോകകപ്പിന് ശേഷം സ്ഥാനം ഒഴിയുമെന്നാണ് വിവരം. എന്നാല്‍ ബാറ്റിംഗ് കോച്ച്‌ വിക്രം രാത്തോ‌ര്‍ സ്ഥാനത്ത് തുടര്‍ന്നേക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മുന്‍ ഇന്ത്യന്‍ നായകന്മാരായ രാഹുല്‍ ദ്രാവിഡും വിരേന്ദര്‍ സേവാഗും കോച്ച്‌ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കും എന്ന് ചില സൂചനകളുണ്ടായിരുന്നു. ടി20 ലോകകപ്പിന് ശേഷം ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ അടുത്ത പരമ്ബര. ഓസ്ട്രേലിയയിലും ഇംഗ്ളണ്ടിലുമടക്കം ഇന്ത്യ ടെസ്‌റ്റ് ചരിത്രവിജയങ്ങള്‍ നേടിയത് രവി ശാസ്‌ത്രി പരിശീലകനായ സമയത്താണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക