ദുബായ്: നഴ്സിങ് മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കുന്നതടക്കമുള്ള സുപ്രധാന പദ്ധതികൾ യുഎഇ പ്രഖ്യാപിച്ചു. നഴ്സിങ്ങിൽ ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾ തുടങ്ങാനും 5 വർഷത്തിനകം 10,000 പേർക്ക് സ്കോളർഷിപ്പുകൾ നൽകാനും തീരുമാനിച്ചു.നഴ്സിങ്, പ്രോഗ്രാമിങ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് 5 വർഷത്തേക്കു വേതനത്തിനു പുറമേ പ്രതിമാസം 5,000 ദിർഹം (ഏകദേശം ഒരു ലക്ഷം രൂപ) ബോണസ് നൽകും. സ്വകാര്യ മേഖലയിൽ കൂടുതൽ ആനുകൂല്യങ്ങളോടെ 75,000 സ്വദേശികൾക്കു തൊഴിലവസരം ഉറപ്പാക്കും.നഴ്സിങ്-മിഡ്‌വൈഫ് രംഗത്തു സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങളൊരുക്കാനുള്ള പദ്ധതികൾക്ക് ഏപ്രിലിൽ തുടക്കമായിരുന്നു. നഴ്സിങ് രംഗത്തെ സ്വദേശിവൽക്കരണം ആയിരക്കണക്കിനു മലയാളികളെ ബാധിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക