പാലക്കാട്: പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കരണ്ട നിലയില്‍. കഴിഞ്ഞ ദിവസം ആശുപത്രിയിലെ മോര്‍ചറിയില്‍ സൂക്ഷിച്ച ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയില്‍ സുന്ദരി (65)യുടെ മൃതദേഹമാണ് എലി കരണ്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

മൃതദേഹത്തിന്റെ മൂക്കും കവിളും എലി കടിച്ചു മുറിച്ച നിലയിലാണുള്ളത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ കൃത്യമായ വിശദീകരണം നല്‍കിയില്ലെന്ന് സുന്ദരിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക