കോട്ടയം: പാലയില്‍ ബുദ്ധിമാന്ദ്യമുള്ള 34 വയസ്സുകാരിയായ പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചു. പാലാ വലവൂരില്‍ ആണ് സംഭവം. സംഭവത്തില്‍ 54 വയസ്സുകാരനായ അയല്‍വാസി സജി പി ജി അറസ്റ്റിലായി. പാലാ പൊലീസ് ആണ് സംഭവത്തില്‍ നിര്‍ണായകമായ അറസ്റ്റ് രേഖപ്പെടുത്തിയത്.

സംഭവത്തെക്കുറിച്ച്‌ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പാലാ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ പി തോംസണ്‍ നടത്തിയ അന്വേഷണത്തില്‍ കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുകയായിരുന്നു. തുടര്‍ന്നാണ് വലവൂര്‍ സ്വദേശിയായ സജിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബുദ്ധിമാന്ദ്യത്തെ തുടര്‍ന്ന് വീട്ടില്‍ തന്നെ കഴിയുകയായിരുന്നു 34 കാരി. ഇവരുടെ അമ്മയും കിടപ്പു രോഗിയാണ്. ഈ സാഹചര്യം മുതലെടുത്താണ് പ്രതിയായ സജി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.

വീട്ടില്‍ ടിവി കാണാന്‍ എന്ന വ്യാജേന എത്തിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ബന്ധുക്കളുടെയും പെണ്‍കുട്ടിയുടേയും അടക്കം മൊഴി രേഖപ്പെടുത്തി ആണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക