തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ കൊലക്കേസ് പ്രതി ചാടിപ്പോയി.

2017 ല്‍ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജാഹിര്‍ ഹുസൈനാണ് ജയില്‍ ചാടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നു രാവിലെയോടെയായിരുന്നു സംഭവം. ഒമ്ബത് മണിയോടെയാണ് ജാഹിര്‍ ഹുസൈന്‍ ചാടിയ വിവരം ജയില്‍ അധികൃതര്‍ അറിയുന്നത്. ജയില്‍ ചുറ്റുമതിലിനോട് ചേര്‍ന്ന അലക്ക് യന്ത്രത്തിലായിരുന്നു ഇയാള്‍ ജോലി ചെയ്ത് വന്നിരുന്നത്.

രാവിലെ ഏഴരയ്ക്കാണ് അലക്കുയന്ത്രത്തിലേക്ക് ഇയാളെ ജോലിക്കായി നിയോഗിച്ചത്. ഇതിന് ശേഷമായിരുന്നു ജയില്‍ ചാട്ടം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക