കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ വിമാനവാഹിനിക്കപ്പല്‍ ഐ എന്‍ എസ് വിക്രാന്ത് ബോംബിട്ടു നശിപ്പിക്കുമെന്ന് ഭീഷണി.ഇമെയയില്‍ വഴിയാണ് കൊച്ചി കപ്പല്‍ശാലയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. കപ്പല്‍ശാല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.സംഭവത്തില്‍ ഐടി ആക്‌ട് 385 പ്രകാരം എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിവിധ കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.ഐ എന്‍ എസ് വിക്രാന്ത് അവസാന ഘട്ട പരീക്ഷണങ്ങള്‍ക്കു ശേഷമുള്ള അന്തിമ മിനുക്കുപണികളിലാണ്. ഇതിനിടെയാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിന് പിന്നില്‍ ഭീകര ബന്ധമുണ്ടോ എന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.വിഷയം കേന്ദ്ര ഏജന്‍സികള്‍ വളരെ ഗൗരവമായിട്ടാണ് കാണുന്നത്. കപ്പല്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കെ അഫ്ഗാന്‍ പൗരന്‍ കപ്പല്‍ശാലയില്‍ ജോലി ചെയ്തത് വിവിധ അന്വേഷണ ഏജന്‍സികള്‍ നേരത്തെ പരിശോധിച്ചിരുന്നു. ഇയാള്‍ക്ക് ഭീകര ബന്ധമുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കില്‍ പോലും, പാകിസ്ഥാനില്‍ ജോലി ചെയ്‌തെന്ന് കണ്ടെത്തിയത് സംശയത്തിനിടയാക്കിയിരുന്നു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക