കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സെപ്റ്റംബര്‍ 30 ന് ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. സെപ്റ്റംബര്‍ 30 ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഇത്തവണ നിയമസഭാതെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിച്ച മമത തോറ്റിരുന്നു. മുന്‍ അനുയായിയും പിന്നീട് ബി.ജെ.പി സ്ഥാനാര്‍ഥിയുമായ സുവേന്തു അധികാരിക്കെതിരെയാണ് മമത നന്ദിഗ്രാമില്‍ മത്സരിച്ചത്.

തെഞ്ഞെടുപ്പില്‍ തോറ്റെങ്കിലും മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയായിരുന്നു. ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടി വരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭവാനിപുരില്‍ നിന്നും ജയിച്ച തൃണമൂല്‍ എം.എല്‍.എ ഷോഭന്‍ദേബ് ചതോപാധ്യായാണ് മമതയ്ക്ക് മത്സരിക്കുന്നതിനു വേണ്ടി രാജിവെച്ചത്.
മമതയുടെ മണ്ഡലം കൂടിയാണ് ഭവാനിപുര്‍. 2011 ലും 2016 ലും ഭവാനിപുരില്‍ നിന്നാണ് മമത മത്സരിച്ച് ജയിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക