കൊല്ലം: പത്താനാപുരത്തുനിന്ന് ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കുന്നു. ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മിച്ചത് തിരുച്ചിയിലെ സ്വകാര്യ കമ്ബനിയില്‍ നിന്നാണെന്ന് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്( എ ടി എസ്) കണ്ടെത്തി.

ബാച്ച്‌ നമ്ബര്‍ ഇല്ലാത്തതിനാല്‍ ജലാറ്റിന്‍ സ്റ്റിക്ക് ആര്‍ക്കാണ് വിറ്റതെന്ന് കണ്ടെത്താനായിട്ടില്ല. സ്‌ഫോടക വസ്തുക്കള്‍ മൂന്നാഴ്ച മുമ്ബാണ് ഉപേക്ഷിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രദേശത്തുനിന്ന് കണ്ടെത്തിയ ഡിറ്റണേറ്റര്‍ സ്ഫോടക ശേഷി ഇല്ലാത്തതാണെന്നും അന്വേഷണ സംഘം അറിയിച്ചു. ബോംബ് നിര്‍മാണം പഠിപ്പിക്കാന്‍ വേണ്ടിയാണ് ഇവ ഉപയോഗിച്ചതെന്നാണ് സംശയം.പത്തനാപുരം പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള കശുമാവിന്‍ തോട്ടത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ജലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റണേറ്റര്‍ ബാറ്ററി, വയറുകള്‍ എന്നിവയായിരുന്നു കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക