കോ​ട്ട​യം: ആ​വ​ശ്യ​ത്തി​ന്​ ബ​സു​ക​ളി​ല്ലാ​തെ യാ​ത്ര​ക്കാ​രും വ​രു​മാ​ന​മി​ല്ലാ​തെ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യും ന​ട്ടം​തി​രി​യു​ന്ന​തി​നി​ടെ നി​ര്‍​ണാ​യ​ക ഓ​പ​റേ​ഷ​ന്‍ മേ​ധാ​വി​ക്ക്​ അ​ടി​ക്ക​ടി സ്ഥ​ലം മാ​റ്റം.

2020 ജൂ​ണ്‍ മു​ത​ല്‍ ഇ​തു​വ​രെ അ​ഞ്ചു​പേ​രാ​ണ്​ ഈ ​ത​സ്​​തി​ക​യി​ലി​രു​ന്ന​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ വ​രു​മാ​ന​ത്തി​ല്‍ 90 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ല​ഭി​ക്കു​ന്ന​ത്​ ടി​ക്ക​റ്റി​ല്‍​നി​ന്നാ​ണ്. ആ​വ​ശ്യ​ത്തി​ന്​ ബ​സു​ക​ള്‍ ഓ​ടി​ച്ച്‌​ വ​രു​മാ​ന​മു​ണ്ടാ​ക്കേ​ണ്ട​തും യാ​ത്ര​​ക്ലേ​ശം ഇ​ല്ലാ​താ​ക്കേ​ണ്ട​തും ഓ​പ​റേ​ഷ​ന്‍​സ്​ വി​ഭാ​ഗം എ​ക്​​സി.​ ഡ​യ​റ​ക്​​ട​റു​ടെ ചു​മ​ത​ല​യാ​ണ്. 2020 ജൂ​ണി​ല്‍ നി​ല​വി​ലെ സി.​എം.​ഡി ബി​ജു പ്ര​ഭാ​ക​ര്‍ ചു​മ​ത​ല​യേ​ല്‍​ക്കു​േ​മ്ബാ​ള്‍ ഷ​റ​ഫ്​ മു​ഹ​മ്മ​ദാ​യി​രു​ന്നു ഈ ​ത​സ്​​തി​ക​യി​ല്‍. ര​ണ്ടു​മാ​സ​ത്തി​ന​കം തി​രു​വ​ന​ന്ത​പു​രം സൗ​ത്ത്​ സോ​ണ്‍ മേ​ധാ​വി അ​നി​ല്‍​കു​മാ​റി​നാ​യി ചു​മ​ത​ല. ര​ണ്ടു​മാ​സം തി​ക​ക്കാ​ന്‍ അ​നി​ല്‍​കു​മാ​റി​ന്​ ഭാ​ഗ്യ​മു​ണ്ടാ​യി​ല്ല. മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗം എ​ക്​​സി. ഡ​യ​റ​ക്​​ട​റാ​യി​രു​ന്ന സു​കു​മാ​ര​ന്​ ഓ​പ​റേ​ഷ​ന്‍​സി​െന്‍റ ചു​മ​ത​ല ന​ല്‍​കി. അ​ധി​കം വൈ​കും മു​മ്ബ്​ ച​ന്ദ്ര​ബാ​ബു​വാ​യി ഇ.​ഡി ഓ​പ​റേ​ഷ​ന്‍. ഈ ​മാ​സം 28ന്​ ​ഇ​റ​ക്കി​യ ഉ​ത്ത​ര​വ്​ അ​നു​സ​രി​ച്ച്‌​ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ്ര​ദീ​പ്​​കു​മാ​റാ​ണ്​ പു​തി​യ മേ​ധാ​വി.

സ്​​പെ​യ​ര്‍​പാ​ര്‍​ട്​​സ്​ വാ​ങ്ങി​യ​തി​ല്‍ അ​ഴി​മ​തി​ ആ​രോ​പി​ച്ച്‌​ നി​ല​വി​ലെ സി.​എം.​ഡി സ്ഥ​ലം​മാ​റ്റി​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പോ​ലും പി​ന്നീ​ട്​ ഓ​പ​റേ​ഷ​ന്‍​സ്​ വി​ഭാ​ഗം മേ​ധാ​വി സ്ഥാ​ന​ത്ത്​ എ​ത്തി​യെ​ന്ന്​ ജീ​വ​ന​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന്​ ബ​സു​ക​ള്‍ ഓ​ടി​ക്കാ​തെ കി​ട​ക്കു​ന്ന​തും ഓ​ര്‍​ഡി​ന​റി ബ​സു​ക​ള്‍ കു​റ​ഞ്ഞ​തും ഇൗ ​ത​സ്​​തി​ക​യി​ല്‍ സ്ഥി​രം നി​യ​മ​നം ആ​ര്‍​ക്കും ന​ല്‍​കാ​ത്ത​തി​നാ​ലാ​െ​ണ​ന്നും അ​വ​ര്‍ ആ​രോ​പി​ക്കു​ന്നു. നേ​ര​േ​ത്ത പോ​ളി​ടെ​ക്​​നി​ക്​ യോ​ഗ്യ​ത​യു​ള്ള​യാ​ളെ ഭ​ര​ണ​വി​ഭാ​ഗം എ​ക്​​സി. ഡ​യ​റ​ക്​​ട​റാ​ക്കി​യ​ത്​ വ​ലി​യ വി​മ​ര്‍​ശ​ന​ത്തി​ന്​ ഇ​ട​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, ഇൗ ​ഉ​ദ്യോ​ഗ​സ്ഥ​നെ കോ​ര്‍​പ​റേ​ഷ​െന്‍റ സാ​മ്ബ​ത്തി​ക ഉ​പ​ദേ​ശ​ക​നും ചീ​ഫ്​ അ​ക്കൗ​ണ്ട്​ ഓ​ഫി​സ​റു​മാ​യി നി​യ​മി​ക്കു​ന്ന​താ​ണ്​ പി​ന്നീ​ട്​ ക​ണ്ട​ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക