ബെം​ഗളൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസിലെ അന്വേഷണ സംഘത്തെ സര്‍ക്കാര്‍ മാറ്റി. എ ഡി ജി പി പ്രതാപ് റെഡ്ഢിക്ക് ആണ് അന്വേഷണത്തിന്റെ ചുമതല.

സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘത്തെ സര്‍ക്കാര്‍ മാറ്റിയത്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൈസൂരുവിലെ ചാമുണ്ഡി ഹില്‍സിലാണ് കോളേജ് വിദ്യാര്‍ത്ഥിനിയെ ആറ് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം ബൈക്കില്‍ ചാമുണ്ഡി ഹില്‍സ് കാണാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. ബൈക്ക് തടഞ്ഞ് നിര്‍ത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തി. ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ച്‌ കൊണ്ടുപോയി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതായാണ് പൊലീസില്‍ നിന്ന് ലഭിച്ച വിവരം. ബോധരഹിതയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികള്‍ രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക