തിരുവമ്പാടി: വഴി തർക്കത്തെ തുടർന്ന് അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചാലിൽ തൊടിക മോഹൻദാസ് (58) ആണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന രജീഷ് ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു. തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

വഴിത്തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വഴിത്തർക്കത്തെ തുടർന്ന് ഇരുവരും തമ്മിൽ നേരത്തേയും ഏറ്റുമുട്ടലുകൾ നടന്നിരുന്നു. തർക്കത്തിനിടെ രജീഷ് കയ്യിൽ കിട്ടിയ ടൈലിന്റെ ഭാഗം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. ഇതാണ് മരണകാരണമായതെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക