ഇടുക്കി: വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ബൈസണ്‍വാലി മുത്തന്‍മുടി സ്വദേശി തങ്കം തങ്കരാജ് (47) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ആളില്ലെന്ന് മനസിലാക്കി ഇവിടെ എത്തിയ പ്രതി പെണ്‍കുട്ടിയെ കയറിപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

ഇതിനിടെ പെണ്‍കുട്ടി ഇയാളുടെ കൈയില്‍ കടിച്ചതിനുശേഷം ഓടി രക്ഷപെടുകയായിരുന്നു. തൊട്ടടുത്ത വീട്ടില്‍ കയറിയാണ് പെണ്‍കുട്ടി പ്രതിയില്‍നിന്ന് രക്ഷപെട്ടത്. സമീപവാസികള്‍ ഓടി കൂടിയെങ്കിലും പ്രതി ഓടിരക്ഷപെടുകയായിരുന്നു. അന്നു വൈകിട്ടോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രാജാക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ പൊലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതി തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക