തിരുവനന്തപുരം: കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് കേരളത്തില്‍ 350 പെണ്‍കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. നിയമസഭയില്‍ ഡോ. എം കെ മുനീര്‍ എംഎല്‍എയുടെ ചോദ്യത്തിന് ആരോഗ്യ-വനിത-ശിശുവികസന മന്ത്രി വീണാ ജോര്‍ജ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്.

ആഭ്യന്തര വകുപ്പില്‍ നിന്ന് ലഭ്യമായ കണക്കിന്റെ അടിസ്ഥാനത്തിലാണ് വീണാ ജോര്‍ജ് നിയമസഭയില്‍ ഇക്കാര്യം പറഞ്ഞത്. 2017 മുതല്‍ 2020 വരെയുള്ള കണക്കുകളെ കുറിച്ചാണ് മന്ത്രി പറഞ്ഞത്. 2017-ല്‍ പ്രണയ ബന്ധത്തിന്റെ പേരില്‍ 83 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മൂന്ന് കൊലപാതകങ്ങളും 80 ആത്മഹത്യകളുമാണ് 2017-ല്‍ റിപ്പോര്‍ട്ട് ചെയ്തത്. 2018-ല്‍ പ്രണയം മൂലം കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ 76 പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2019-ല്‍ അഞ്ചു കൊലപാതകങ്ങളും 88 ആത്മഹത്യകളും ഉള്‍പ്പെടെ 93 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, പ്രണയബന്ധങ്ങളുടെ പേരില്‍ 2020-ലാണ് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ മരണപ്പെട്ടത്. രണ്ട് കൊലപാതകങ്ങളും 96 ആത്മഹത്യകളും അടക്കം 98 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക