വര്‍ക്കല: ഇന്ന് ശ്രീനാരായണഗുരുവിന്റെ 167-ാം ജയന്തി. െ

ഇന്നു രാവിലെ പൂജകളോടെയും പ്രാര്‍ഥനകളോടെയും ശിവഗിരിയില്‍ ആഘോഷം ആരംഭിക്കും. കോവി‍ഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ രാവിലെ 7നു ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയര്‍ത്തും. തുടര്‍ന്നു വൈദിക മഠത്തില്‍ ജപയജ്ഞം ആരംഭിക്കും. ഗുരുജയന്തി മുതല്‍ മഹാസമാധി ദിനം വരെയുള്ള ചടങ്ങാണ് ജപയജ്ഞം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചെമ്ബഴന്തി ഗുരുകുലത്തില്‍ രാവിലെ 10ന് ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കടകംപളളി സുരേന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷനായിരിക്കും. മന്ത്രി വി.എന്‍.വാസവന്‍ മുഖ്യപ്രസംഗം നടത്തും. ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ആമുഖ പ്രസംഗം നടത്തും. മന്ത്രിമാരായ ചിഞ്ചുറാണി, ആന്റണിരാജു, ജി.ആര്‍.അനില്‍, വി.ശിവന്‍കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തുടങ്ങിയവര്‍ വിവിധ സമയങ്ങളിലായി പങ്കെടുക്കും.

ഇത്തവണ വിപുലമായ ഘോഷയാത്രയുമില്ല. വൈകിട്ട് അഞ്ചിന് പ്രതീകാത്മക ജയന്തി ഘോഷയാത്ര മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചോടെ ഗുരുവിന്റെ ചിത്രവും വഹിച്ച്‌, അലങ്കരിച്ച സൈക്കിള്‍ റിക്ഷ മഹാസമാധി മന്ദിരത്തെ പ്രദക്ഷിണം ചെയ്യും.

സമാധി സ്ഥാനമായ ശിവഗിരിയിലും എസ്.എന്‍.ഡി.പി യോഗം യൂണിയനുകളുടെയും ശാഖകളുടെയും നേതൃത്വത്തിലും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ജയന്തി ആഘോഷിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക