തിരുവനന്തപുരം: എംബിഎ തോറ്റ കേരള സര്‍വ്വകലാശാല മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ഐഎംകെ) മൂന്നു എസ്‌എഫ്‌ഐക്കാരെ ജയിപ്പിക്കാന്‍ മൂന്നാം തവണയും പുനര്‍മൂല്യനിര്‍ണയം നടത്താന്‍ തീരുമാനം. നടപടി പിജി മൂല്യനിര്‍ണയം സംബന്ധിച്ച ചട്ടം ലംഘിച്ച്‌. മൂന്നാം പുനര്‍മൂല്യനിര്‍ണയ ആവശ്യമുന്നയിച്ചത് എസ്‌എഫ്‌ഐ.

ചട്ടപ്രകാരം പിജി പരീക്ഷകള്‍ക്ക് ആദ്യ മൂല്യനിര്‍ണയം അതതു വകുപ്പുകളിലെ അധ്യാപകരും രണ്ടാം മൂല്യനിര്‍ണയം സര്‍വ്വകലാശാലയ്ക്ക് പുറത്തുള്ള അധ്യാപകരുമാണ് നടത്തുന്നത്. മൂല്യനിര്‍ണയങ്ങളില്‍ ലഭിക്കുന്ന മാര്‍ക്കുകള്‍ തമ്മിലുള്ള വ്യത്യാസം 10 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ മൂന്നാമത് മൂല്യനിര്‍ണയം നടത്താമെന്നാണ് ചട്ടം. പരാതി ഉന്നയിച്ച വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയങ്ങളിലെ മാര്‍ക്ക് വ്യത്യാസം 10 ശതമാനത്തിനു താഴെയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചട്ടമനുസരിച്ച്‌ ഇവര്‍ക്ക് മൂന്നാമത് മൂല്യനിര്‍ണയം നടത്താന്‍ വ്യവസ്ഥയില്ല. എന്നാല്‍, തോറ്റവരെ ജയിപ്പിക്കാന്‍ മൂന്നാം മൂല്യനിര്‍ണയം എസ്‌എഫ്‌ഐ നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് എംബിഎ വകുപ്പ് മേധാവിയും സിഎസ്‌എസ് വൈസ് ചെയര്‍മാനും യോഗം ചേര്‍ന്ന് പുനഃപരിശോധനയ്ക്ക് തീരുമാനിച്ചു. ഈ യോഗത്തില്‍ എസ്‌എഫ്‌ഐ നേതാവിനെയും പങ്കെടുപ്പിച്ചിരുന്നു. യൂണിവേഴ്‌സിറ്റി ചട്ടമനുസരിച്ച്‌ വൈസ് ചാന്‍സലര്‍ ചെയര്‍മാനായ അക്കാദമിക് കമ്മിറ്റിക്കു പോലും യൂണിവേഴ്‌സിറ്റി റഗുലേഷന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ അധികാരമില്ല. മൂന്നാം പരിശോധനയ്ക്കുള്ള തീരുമാനം അംഗീകരിക്കരുതെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്ബയിന്‍ കമ്മിറ്റി വൈസ്ചാന്‍സലറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക