കൊച്ചി: നാല് കോടി രൂപയുടെ മയക്കുമരുന്നുമായി യുവതി അടക്കം ഏഴ് പേര്‍ കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ പിടിയിലായത്.

കസ്റ്റംസ് പ്രിവന്‍റീവും, എക്സൈസും നടത്തിയ സംയുക്ത നീക്കത്തിലായിരുന്നു പ്രതികള്‍ പിടിയിലായത്. ഉദ്യോഗസ്ഥ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ വിദേശയിനം നായ്ക്കളെ കാറില്‍ കയറ്റിയായിരുന്നു സംഘം കൊച്ചിയിലെത്തിയത്.സംഘത്തെ വിശദമായി ചോദ്യംചെയ്തതിന് പിന്നാലെ ഒളിപ്പിച്ച്‌ വച്ച കൂടുതല്‍ മയക്കുമരുന്നു ശേഖരം പിടിച്ചെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചെന്നൈയില്‍ നിന്ന് നാല് കിലോയോളം എംഡിഎഎ എന്ന മാരക മയക്കുമരുന്നുമായി ഏഴംഗ സംഘം കൊച്ചിയില്‍ എത്തിയെന്ന് രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു കസ്റ്റംസ് പ്രിവന്‍റീവ്, എക്സൈസ്ല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എന്നിവരുടെ സംയുക്ത പരിശോധന, ആഡംബര കാറുകളില്‍ വിദേശയിനം നായ്ക്കളെ കാറിയില്‍ കയറ്റി സ്ത്രീകളെയും മറയാക്കിയാണ് സംഘം അതിര്‍ത്തി കടന്നത്. കുടുംബമാണെന്ന് തോന്നിപ്പിച്ച്‌ ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ യാത്ര. ഇന്നലെ വൈകിട്ടോടെയാണ് കാക്കനാട്ടെ സ്വാകാര്യ ടൂറിസ്റ്റ് ഹോമില്‍ നിന്ന് ഏഴ് പേരടങ്ങുന്ന സംഘത്തെ പിടികൂടിയത്.

ഇവരില്‍ നിന്ന് ഒരു കിലോയോളം എംഡിഎഎ കണ്ടെത്തി.കോഴിക്കോട് സ്വദേശി ശ്രീമോന്‍ ആണ് സംഘത്തിന്‍റെ തലവന്‍, ഫാബാസ്, ഫാബാസിന്‍റെ ഭാര്യ ഷബ്ന, കാസര്‍കോട്ടെ അജ്മല്‍, അഫസല്‍ എന്നിവരടക്കമുള്ലവരുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളത്തു വിവിധ സ്ഥലങ്ങളില്‍ ഫ്ലാറ്റുകള്‍ വാടകയ്ക്ക് എടുത്താണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്, നേരത്തെയും കൊച്ചിയില്‍ മയക്കുമരുന്ന് എത്തിച്ചതായി ഇവര്‍ വ്യക്തമാക്കി. മയക്കുമരുന്ന് സംഘം എത്തിച്ച്‌ റോഡ്വീലര്‍ ഇനത്തിലുള്ള മൂന്ന് നായ്ക്കളെയും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക