തിരുവനന്തപുരം: 2020 ലെ കേരള സാഹിത്യ ആക്കാദമി പുരസ്കാരം പ്രഖ്യാപിച്ചു. ഉണ്ണി ആറിന്റെ വാങ്ക് എന്ന കൃതിക്ക് മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരം ലഭിച്ചു. പിഎഫ് മാത്യുസിന്റെ അടിയാളപ്രേതത്തിന് മികച്ച നോവലിനും, താജ് മഹൽ എഴുതിയ ഒപി സുരേഷിന് മികച്ച കവിതയ്ക്കും പുരസ്കാരം ലഭിച്ചു. അക്കാദമി വിശ്ഷ്ടാഗത്വം ലഭിച്ചത് സേതുവിനും പെരുമ്പടവം ശ്രീധരനുമാണ്. 25,000 രൂപയും ഫലകവും സാക്ഷ്യപത്രവുമാണ് പുരസ്കാരം.

കെ കെ കൊച്ച്, മാമ്പുഴ കുമാരൻ, കെആർ മല്ലിക, സിദ്ധാർഥൻ പരുത്തിക്കാട്, ചവറ കെഎസ്‌ പിള്ള, എംഎ റഹ്മാൻ എന്നിവർക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം. ദ്വയം എന്ന നാടകത്തിലൂടെ ശ്രീജിത്ത് പൊയിൽ കാവും പരുസ്കാരത്തിന് അർഹനായി. പ്രിയ എഎസിന്റെ പെരുമഴയത്തെ കുഞ്ഞിതളുകൾ എന്ന കൃതിക്ക് മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്കാരം ലഭിച്ചു. ദൈവം ഒളിവിൽ പോയ നാളുകൾ എന്ന യാത്രാവിവരണത്തിന് വിധു വിൻസെന്റും പുരസ്കാരത്തിന് അർ​​ഹയായി. ചലച്ചിത്രതാരം ഇന്നസെന്റ് എഴുതിയ ഇരിങ്ങിലക്കുടയ്ക്ക് ചുറ്റും എന്ന കൃതിക്കാണ് മികച്ച ഹാസ സാഹിത്യത്തിനുള്ള പുരസ്കാരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക