കേക്ക് ഷോപ്പിലെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയിലെ പരിശോധനയില്‍ കണ്ടെത്തിയത് കഞ്ചാവ് ബ്രൌണി. മഹാരാഷ്ട്രയിലെ മുംബൈ മലാഡിലെ ബേക്കറിയില്‍ ശനിയാഴ്ച രാത്രി നടന്ന റെയ്ഡിലാണ് റെയ്ഡിലാണ് കഞ്ചാവ് ബ്രൌണിയും ബേക്കറി ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കാനായി ശേഖരിച്ച 830 ഗ്രാം കഞ്ചാവും 35 ഗ്രാം മരിജുവാനയും പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായി. ഇത്തരത്തില്‍ ബേക്കറിയില്‍ നിന്ന് ഭക്ഷണരൂപത്തില്‍ കഞ്ചാവ് പിടികൂടുന്ന രാജ്യത്തെ ആദ്യ സംഭവമാണ് മലാഡിലേതെന്നാണ് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വഖാന്‍ഡേ പറയുന്നത്.

എന്‍സിബിയുടെ സോണല്‍ യൂണിറ്റിന് ലഭിച്ച രഹസ്യ സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.10 പീസ് ബ്രൌണികളാണ് ഇത്തരത്തില്‍ ഇവിടെ വില്‍പനയ്ക്കായി തയ്യാറാക്കിയിരുന്നത്. ഇതിലേക്കായി കൊണ്ടുവന്ന കഞ്ചാവും എന്‍സിബി പിടിച്ചെടുത്തു. വനിത അടക്കം മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ബേക്കറിയിലെ സപ്ലൈ വിഭാഗം ജീവനക്കാരായ ജഗത് ചൌരസ്യയെ ബാന്ദ്രയില്‍ നിന്നും പിടികൂടി. ഇയാളുടെ പക്കല്‍ നിന്നും 125 ഗ്രാം മരിജുവാനയാണ് കണ്ടെടുത്തത്. കൂടുതല്‍ ആളുകളുടെ അറിവോടെയാണോ കഞ്ചാവ് ബ്രൌണിയുടെ വില്‍പനയെന്ന് പരിശോധിക്കാന്‍ ഇവരെ എന്‍സിബി ചോദ്യം ചെയ്യുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുകയുടെ രൂപത്തില്‍ ഉപയോഗിക്കുന്ന കഞ്ചാവിനേക്കാള്‍ അധികം ലഹരി ഉപയോഗിക്കുന്നവരില്‍ എത്തിക്കാന്‍ കഞ്ചാവ് ഉപയോഗിച്ചുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് സാധിക്കുമെന്നാണ് എന്‍സിബി വിശദമാക്കുന്നത്. വെണ്ണ, എണ്ണ, പാല്‍, കൊഴുപ്പ് എന്നീ ഏത് പദാര്‍ത്ഥങ്ങളിലും കഞ്ചാവ് കലര്‍ത്താനാകും. ബേക്കറി ഭക്ഷണസാധനങ്ങള്‍, മിഠായികള്‍, ചിപ്സുകള്‍ തുടങ്ങിയ വസ്തുക്കളിലായി കഞ്ചാവ് വില്‍പന നടക്കുന്നുവെന്നായിരുന്നു മലാഡിലെ ബേക്കറിയെക്കുറിച്ച്‌ ലഭിച്ച വിവരം. സ്ഥിരമായി ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കല്ലാതെ ഉല്‍പ്പന്നങ്ങളില്‍ കഞ്ചാവ് കലര്‍ന്നിട്ടുണ്ടോയെന്ന് അറിയാന്‍ സാധിക്കില്ലെന്നും എന്‍സിബി വിശദമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക