ശബരിമല സന്നിധാനത്തേക്ക് തീര്‍ത്ഥാടകര്‍ എത്തി തുടങ്ങി. പുലര്‍ച്ചെ 5 മണിക്ക് ശ്രീകോവില്‍ നട തുറന്ന് അഭിഷേകം നടത്തിയ ശേഷമാണ് കര്‍ക്കടക മാസ തീര്‍ത്ഥാടനത്തിനായി മല ചവിട്ടാന്‍ ഭക്തരെ അനുവദിച്ചത്. പ്രതിദിനം 5000 പേര്‍ക്കാണ് ദര്‍ശനാനുമതി.

നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, 25 കലശാഭിഷേകം, പടിപൂജ എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടാകും. പൂജകള്‍ പൂര്‍ത്തിയാക്കി ഈ 21 ന് രാത്രിയാണ് ക്ഷേത്രനട അടയ്ക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്നലെ വൈകിട്ടോടെയാണ് തുറന്നത്.ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി നട തുറന്ന് ദീപങ്ങള്‍ തെളിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക