കോഴിക്കോട് : വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇന്ന് രാവിലെ ആറു മുതല്‍ വൈകുന്നേരം അഞ്ചുവരെ കടയടപ്പ് സമരം നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി ഇന്നു വ്യാപാരികള്‍ കടകളടച്ച് സൂചനാ സമരം നടത്തുന്നത്.
സൂചനാ സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ 25,000 കേന്ദ്രങ്ങളില്‍ ഉപവാസ സമരം നടത്തും. തുടര്‍ന്ന് യോഗം ചേര്‍ന്ന് മറ്റു സമരപരിപാടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നു വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര അറിയിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group