കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടി സുനിക്കും മുഹമ്മദ് ഷാഫിക്കുമെതിരെ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ്. അർജുൻ ആയങ്കിയെയും സംഘത്തെയും സ്വർണ്ണം പൊട്ടിക്കാൻ 14 തവണയും സഹായിച്ചത് കൊടി സുനിയെന്ന കണ്ടെത്തൽ.

അർജുൻ ആയങ്കി നൽകിയ മൊഴി അനുസരിച്ച് പൊലീസ് വേഷത്തിലെത്തിയും കൊടി സുനി ഹവാല ഇടപാട് നടത്തിയിരുന്നു. 14 തവണയാണ് മുഹമ്മദ് ഷാഫിയുടെയും കൊടി സുനിയുടെയും സഹായത്തോടെ സ്വർണം പൊട്ടിച്ചത്. 8 തവണ ഇവരുടെ സഹായമില്ലാതെ സ്വർണം പൊട്ടിച്ചു. 22 തവണയാണ് ആകെ സ്വർണം പൊട്ടിച്ചത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊടി സുനിയെയും മുഹമ്മദ് ഷാഫിയെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ഇന്നലെ മുഹമ്മദ് ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയിരുന്നു. എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥർ വരുന്നത് അറിഞ്ഞ് മുഹമ്മദ് ഷാഫി ഓടി രക്ഷപെട്ടു. ഇതിനിടെ കൊടി സുനിയുടെ വീട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധന ഉണ്ടാകുമെന്ന് മുഹമ്മദ് ഷാഫി വിളിച്ച് അറിയിച്ചിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക