ബെംഗളൂരു: പാന്‍ ഇന്ത്യ വമ്ബന്‍ ഹിറ്റ് ചിത്രം കെജിഎഫ് സിനിമയുടെ രണ്ടാം ഭാഗം കെജിഎഫ് ചാപ്റ്റര്‍ 2ന്റെ ട്രെയിലിര്‍ പുറത്ത് വിട്ടു. ആവേശകരമായ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രത്തിന്റെ ട്രെയിലറില്‍ റോക്കിങ് സ്റ്റാര്‍ യാഷും ബോളിവുഡ് താരം സഞ്ജു ദത്തും തുടങ്ങിയ നിരവധി താരങ്ങള്‍ അണിനിരക്കുന്നു. ചിത്രം ഏപ്രില്‍ 14ന് തിയറ്ററുകളിലെത്തും. സാന്‍ഡല്‍വുഡ് ചിത്രമായ കെജിഎഫ് 2 കന്നഡയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളില്‍ റിലീസാകും. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

2021 ജൂലൈ 16 ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് കെജിഫ് ചാപ്റ്റര്‍ 2 എന്നാല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാറ്റി വെയ്ക്കുകയായിരിക്കുന്നു. കോവിഡ് രോഗബാധയെ തുടര്‍ന്ന് നിരവധി തവണയാണ് ചിത്രത്തിന്‍റെ റിലീസ് മാറ്റി വെച്ചത്. യാഷിനെയും സഞ്ജയ് ദത്തിനെ കൂടാതെ രവീണ ടണ്ടന്‍, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, മാളവിക അവിനാഷ്, അച്യുത് കുമാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1980കളിലെ ഇന്ത്യയുടെ പശ്ചാത്തലത്തിലാണ് കെജിഎഫ് ഒരുങ്ങുന്നത്. 2018ല്‍ പുറത്തിറങ്ങിയ കെജിഎഫ് ബോക്സ് ഓഫീസില്‍ വലിയ ഹിറ്റ് തന്നെയായിരുന്നു. രണ്ടാം ഭാഗത്തിന്റെ മലയാളം ഡിസ്ട്രിബ്യുഷന്‍ ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക