തിരുവനന്തപുരം: 26ാമത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ നടി ഭാവനയുടെ സാന്നിധ്യം ചര്‍ച്ചയാവുന്നതിനിടെ പ്രതികരവുമായി മാധ്യമപ്രവര്‍ത്തകന്‍ എം.വി. നികേഷ് കുമാര്‍. ഒരു സഹനവും വെറുതെയായിട്ടില്ലെന്നും നൂറുകൊല്ലം കഴിഞ്ഞാല്‍ പെണ്ണാധിപത്യമാണെന്നും അദ്ദേഹം പറഞ്ഞു. ഐ.എഫ്.എഫ്.കെ വേദിയില്‍ ഭാവന എത്തിയ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്നു നികേഷ് കുമാറിന്റെ പ്രതികരണം.

ഒരുകാര്യം എഴുതിയെടുത്തോ… നൂറുകൊല്ലം കഴിഞ്ഞാല്‍ പെണ്ണാധിപത്യമാണ്. ഈ ആണ്‍കോയ്മ കാലം അന്ന് ആരും വിശ്വസിക്കാന്‍ തന്നെ പോകുന്നില്ല. ഒരു സഹനവും വെറുതെയായിട്ടില്ല,’ നികേഷ് കുമാര്‍ എഴുതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസമായിരുന്നു കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ഉദ്ഘാടന വേദിയില്‍ അതിഥിയായി നടി ഭാവന എത്തിയത്. അപ്രതീക്ഷിത അതിഥിയായാണ് ഭാവന വേദിയിലെത്തിയത്.

ചലചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തായിരുന്നു ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. വന്‍ കരഘോഷത്തോടെയാണ് സദസ് ഭാവനയെ വരവേറ്റത്. ഇരയല്ല അതിജീവിതയാണ് താനെന്ന് ഉറക്കെ പ്രഖ്യാപിച്ചതിന് ശേഷം ഭാവന പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടി കൂടിയായിരുന്നു ഇത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക