തിരുവനന്തപുരം: പോത്തന്‍കോട് പലിശയ്ക്ക് വാങ്ങിയ പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതില്‍ വൃദ്ധനെ ഗുണ്ടകള്‍ കിണറ്റില്‍ തൂക്കിയിട്ട് തി കീഴായി തൂക്കിയിട്ട് മര്‍ദ്ദിച്ചു. പച്ചക്കറിക്കടക്കാരന്‍ നസീമിനാണ് മര്‍ദ്ദനമേറ്റത്.

സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കച്ചവട ആവശ്യങ്ങള്‍ക്കായാണ് നസീം 30000 രൂപ കടം വാങ്ങിയത്. കോവിഡ് വ്യാപനത്തില്‍ കച്ചവടം കുറഞ്ഞപ്പോള്‍ തിരിച്ചടവ് മുടങ്ങി. മാസം 3000 അടയ്ക്കുന്നുണ്ടെങ്കിലും ഒരു ലക്ഷം തിരികെ നല്‍കണമെന്നായിരുന്നു ആവശ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓട്ടോയിലെത്തിയ നാലംഗ സംഘം ബലം പ്രയോഗിച്ച് വണ്ടിയില്‍ കയറ്റി കഴുത്തില്‍ വെട്ടുകത്തി വച്ച് ഭീഷണിപ്പെടുത്തി മര്‍ദ്ദിക്കുകയായിരുന്നു. വടി കൊണ്ട് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കിണറ്റിലേക്ക് തല കീഴായി നിര്‍ത്തുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക