ലാഹോർ: ഗര്‍ഭിണിയുടെ തലയില്‍ ആണി അടിച്ച്‌ കയറ്റി ‘വൈദ്യന്‍’. യുവതി ആണ്‍കുട്ടിയെ പ്രസവിക്കുന്നതിന് വേണ്ടി, എന്ന പേരിലാണ് ആണിയടിച്ച്‌ കയറ്റിയത്. ഗുരുതരാവസ്ഥയിലായ യുവതിയെ പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

‘തലയില്‍ ആണി തറച്ചെങ്കിലും യുവതി ബോധാവസ്ഥയില്‍ തന്നെയായിരുന്നു. എന്നാല്‍ അതിതീവ്രമായ വേദനയാണ് അവര്‍ക്ക് അനുഭവിക്കേണ്ടി വന്നത്’ യുവതിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ഹെയ്ദര്‍ ഖാന്‍ എ.എഫ്.പിയോട് പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തലയില്‍ അടിച്ച്‌ കയറ്റിയ ആണി ഊരിയെടുക്കാന്‍ സ്വയം ശ്രമങ്ങള്‍ നടത്തിയ ശേഷമാണ് യുവതി ആശുപത്രിയിലെത്തിയതെന്നും ഡോക്ടര്‍ ഖാന്‍ പറഞ്ഞു. ആണി തലയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. യുവതിക്ക് മൂന്ന് പെണ്‍കുട്ടികളാണുള്ളത്.

അഞ്ച് സെന്റീമീറ്റര്‍ (രണ്ട് ഇഞ്ച്) നീളമുള്ള ആണി നെറ്റിയുടെ മുകള്‍ ഭാഗത്തായാണ് അടിച്ച്‌ കയറ്റിയിരുന്നത് എന്നാണ് എക്സ്- റേയില്‍ കാണുന്നത്. എന്നാല്‍ ഇത് തലച്ചോറിനെ ബാധിച്ചിട്ടില്ല എന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പെഷവാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക