ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രി രതന്‍ജിത് പ്രതാപ് നരേണ്‍ സിങ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ഇന്ന് അദ്ദേഹം ബി.ജെ.പിയില്‍ ചേരും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കയച്ച രാജിക്കത്ത് ട്വിററ്റിലൂടെ പങ്കുവച്ചു.

ഇന്ന് ഈ സമയത്ത് നമ്മുടെ മഹത്തായ റിപ്പബ്ലിക്കിന്റെ രൂപീകരണം നാം ആഘോഷിക്കുകയാണ്. ഞാന്‍ എന്റെ രാഷ്ട്രീയ യാത്രയില്‍ പുതിയ അധ്യായം ആരംഭിക്കുന്നുവെന്ന് അദ്ദേഹം രാജിക്കത്തിനൊപ്പം ട്വിറ്ററില്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തിറക്കിയ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടികയിലുള്ള ആളാണ് ആര്‍.പി.എന്‍. സിങ്. ഖുഷിനഗറിലെ പദ്രൗണ നിയമസഭാ സീറ്റില്‍ സ്വാമി പ്രസാദ് മൗര്യക്കെതിരെ ആര്‍.പി.എന്‍. സിങ്ങിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി. ഒരുങ്ങുന്നതായാണ് സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക