ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 2.58 ലക്ഷം കോവിഡ് കേസുകള്‍. കഴിഞ്ഞ ദിവസത്തേക്കാള്‍ 5 ശതമാനം കുറവാണിത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച ആകെ രോഗികളുടെ എണ്ണം 3.73 കോടിയായി.

385 മരണങ്ങളും കോവിഡിനെത്തുടര്‍ന്ന് സ്ഥിരീകരിച്ചു. ഒമിക്രോണ്‍ രോഗികളുടെ എണ്ണം 8,209 ആയി. രോഗ മുക്തരായവരുടെ നിരക്ക് 94.27 ആയി. പ്രതിദിന ടി.പി.ആര്‍. 16.28ല്‍ നിന്ന് 19.65 ശതമാനമായി. 14.41 ശതമാനമാണ് പ്രതിവാര ടി.പി.ആര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഹാരാഷ്ട്രയില്‍ 41,327 കോവിഡ് കേസുകളും 8 ഒമിക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 1.738 ആയി. ഡലഹിയില്‍ 18,286 കേസുകള്‍ സ്ഥിരീകരിച്ചു. എന്നാല്‍, ടി.പി.ആര്‍. 30.64ല്‍ നിന്ന് 27.87 ആയി കുറഞ്ഞിട്ടുണ്ട്.

രോഗലക്ഷണങ്ങളില്ലാത്തവര്‍ കോവിഡ് ടെസ്റ്റ് നടത്തേണ്ടതില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കോവിഡ് രോഗമുള്ളവരുമായി സമ്പര്‍ക്കമുള്ളവരും മറ്റ് അസുഖങ്ങളുള്ളവരോ 60ന് മുകളില്‍ പ്രായമുള്ളവരും പരിശോധിക്കെണ്ടെന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക