ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,71,202 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന ടി.പി.ആര്‍. നിരക്ക് നിലവില്‍ 16.28 ശതമാനവും പ്രതിവാര ടി.പി.ആര്‍. നിരക്ക് 13.69 ശതമാനവുമാണ്. ഇന്നലെ 16.66 ശതമാനമായിരുന്നു. 314 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം മരണസംഖ്യ 4,86,066 ആയി ഉയര്‍ന്നു. 1,38,331 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,50,85,721 ആയി.

ഒമിക്രോണ്‍ രോഗികളുടെ എണ്ണം 7,743 ആയി ഉയര്‍ന്നു. 42,462 കേസുകളുമായി ഏറ്റവും കൂടുതല്‍ രോഗികള്‍ മഹാരാഷ്ട്രയിലാണ്. ഇവിടെ 125 പുതിയ ഒമിക്രോണ്‍ കേസുകളും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ രോഗികള്‍ 1,730 ആയി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡല്‍ഹിയില്‍ 20,718 കോവിഡ് രോഗികളാണുള്ളത്. രാജ്യത്ത് ഇതുവരെ 70,24,48,838 സാമ്പിളുകള്‍ പരിശോധിച്ചതായും 15ന് 16,65,404 പരിശോധനകള്‍ നടത്തിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ആരംഭിച്ച രാജ്യവ്യാപക വാക്സിന്‍ ഡ്രൈവിന്റെ ഭാഗമായി ഇതുവരെ 156.76 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക