ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള 86 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി തന്റെ മണ്ഡലമായ ചാംകുര്‍ സാഹെബില്‍ നിന്നും പര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നവ്‌ജ്യോത് സിദ്ധു അമൃത്സര്‍ ഈസ്റ്റിന്‍ നിന്ന് മത്സരിക്കും. ഉപമുഖ്യ മന്ത്രിമാരായ സുഖ്‌വിന്ദര്‍ രണ്‍ധാവ, ഓം പ്രകാശ് സോണി എന്നിവര്‍ യഥാക്രമം ദേരാബാബ നാനക്, അമൃത്സര്‍ സെന്‍ട്രല്‍ മണ്ഡലങ്ങളില്‍ നിന്നായിരിക്കും ജനവിധി തേടുക.

മുന്‍ സംസ്ഥാന അധ്യക്ഷനും പ്രചാരണ കമ്മിറ്റി മേധാവിയുമായ സുനില്‍ ഝാക്കൂര്‍ ഇക്കുറി മത്സരിക്കില്ല. അതേസമയം, അദ്ദേഹത്തിന്റെ അനന്തരവന്‍ സന്ദീപ് ഝാക്കോര്‍ അബോഹറില്‍ മത്സരിക്കും. ബോളിബുഡ് നടന്‍ സോനു സൂദിന്റെ സഹോദരി മാളവികയ്ക്ക് മോഗ സീറ്റാണ് നല്‍കിയത്. കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ ചേര്‍ന്ന മാളവികയ്ക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് മോഗയിലെ സിറ്റിങ് എം.എല്‍.എ. ഹര്‍ജോത് കമല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. കഴിഞ്ഞ മാസം കോണ്‍ഗ്രസിലെത്തിയ വിവാദ ഗായകന്‍ സിദ്ധു മൂസവാല മാന്‍സിയില്‍ നിന്ന് മത്സരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക