യുഎഇ: ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ അഫ്ഗാൻ ക്യാപ്റ്റൻ മുഹമ്മദ് നബി ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. അഫ്ഗാൻ നിരയിൽ പരുക്കേറ്റ മുജീബ് റഹ്മാൻ ഇന്നും പുറത്തിരിക്കും. ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. ഇഷാൻ കിഷനു പകരം സൂര്യകുമാർ യാദവ് എത്തിയപ്പോൾ വരുൺ ചക്രവർത്തിക്ക് പകരം ആർ അശ്വിനും ടീമിലെത്തി. പരുക്കേറ്റതിനാലാണ് വരുൺ പുറത്തായത്.

പാകിസ്താനും ന്യൂസീലൻഡിനുമെതിരെ പരാജയപ്പെട്ട് സെമിഫൈനൽ പ്രവേശനം തുലാസിലായ നിലയിലാണ് ഇന്ത്യ ഇറങ്ങുന്നത്. സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം, മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച അഫ്ഗാൻ നിലവിൽ രണ്ടാം സ്ഥാനത്തുണ്ട്. സെമിഫൈനൽ സാധ്യത സജീവമാക്കാൻ ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക