തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍ തിയറ്ററുകളിലെത്തിക്കുവാന്‍ സര്‍ക്കാര്‍ ഇടപെടും. ഇതിന്റെ ഭാഗമായി മന്ത്രി സജി ചെറിയാന്‍ സിനിമാ സംഘടനകളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തും. മരയ്ക്കാര്‍ തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനോടാണ് സര്‍ക്കാരിന് താല്‍പര്യമെന്ന് മന്ത്രി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ നിര്‍മ്മാതാവും തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. അഡ്വാന്‍സ് തുകയായി മരയ്ക്കാറിന് തിയറ്റര്‍ ഉടമകള്‍ 40 കോടി രൂപ നല്‍കണമെന്നാണ് നിര്‍മ്മാതാവ് ആന്‍റണി പെരുമ്ബാവൂര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നപക്ഷം ആദ്യ മൂന്നാഴ്ച കേരളത്തിലെ എല്ലാ തീയേറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫിയോക് ചില തടസങ്ങള്‍ ഉന്നയിച്ചതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. അതേസമയം മരക്കാര്‍ തീയേറ്ററുകളില്‍ എത്തിക്കുന്നത് സംബന്ധിച്ച്‌ ഒരു അവസാനവട്ട ചര്‍ച്ച എന്ന നിലയിലാണ് മന്ത്രി സജി ചെറിയാന്‍ സിനിമാ സംഘടനകളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തുന്നത്.

പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈമുമായി കരാറിലെത്തിയതായും ഡയറക്റ്റ് ഒടിടി റിലീസ് ആയിരുക്കുമെന്നും റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക