തിരുവനന്തപുരം: കോഴപ്പണം സിപിഐഎമ്മിന് നല്‍കിയെന്ന ആരോപണത്തില്‍ സി. കെ ശശീന്ദ്രന്റെ വാദം ശരിവച്ച് സി.കെ.ജാനു. കടം വാങ്ങിയ പണമാണ് ശശീന്ദ്രന് തിരികെ നല്‍കിയതെന്ന് സി. കെ ജാനു പറഞ്ഞു.

കൃഷി ചെയ്ത് ലഭിച്ച പണമാണത്. കോഴപ്പണമാണെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സി.കെ.ജാനു പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ. സുരേന്ദ്രന്‍ പണം കൈമാറിയതിന്റെ പിറ്റേന്ന് കല്‍പറ്റയിലെ ബാങ്കിലെത്തി സി.കെ ശശീന്ദ്രന്റെ ഭാര്യക്ക് ജാനു പണം നല്‍കിയെന്നായിരുന്നു എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്റെ ആരോപണം. ഇത് തള്ളി സി. കെ ശശീന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കടം വാങ്ങിയ പണമാണ് സി. കെ ജാനു നല്‍കിയതെന്നായിരുന്നു സി. കെ ശശീന്ദ്രന്‍ പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക