കൊല്‍ക്കത്ത: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ സമസേര്‍ഗഞ്ച് മണ്ഡലത്തിലെ അക്രമസംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.പോളിങ് തുടങ്ങുന്നതിന് മുമ്ബ് നടന്ന ബോംബേറുമായി ബന്ധപ്പെട്ടാണ് പ്രാദേശിക നേതാവ് അനാറുല്‍ ഹഖിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്ബായിരുന്നു സംഭവം.സമസേര്‍ഗഞ്ചിന് പുറമേ ഭവാനിപൂര്‍​, ജാന്‍ഗിപൂര്‍ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഭവാനിപൂരില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബി.ജെ.പി സ്ഥാനാര്‍ഥി പ്രിയങ്ക തിബ്രേവാളും സി.പി.എം സ്ഥാനാര്‍ഥി ശ്രീജിബ്​ ബിശ്വാസും തമ്മിലാണ്​ പ്രധാന മത്സരം.ബംഗാള്‍ മുഖ്യമന്ത്രിപദം നിലനിര്‍ത്താന്‍ മമതക്ക്​ ജയം അനിവാര്യമാണ്​. കോണ്‍ഗ്രസ്​ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനായി 15 കമ്ബനി കേന്ദ്രസേനയെ മണ്ഡലത്തില്‍ വിന്യസിച്ചിട്ടുണ്ട്​.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക