ബം​ഗ​ളൂ​രു: ചി​ക്ക​ന്‍ ഫ്രൈ​ക്ക് രു​ചി പോ​രെ​ന്ന് ആ​രോ​പി​ച്ചു​ള്ള ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ പ്ര​കോ​പി​ത​നാ​യ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ മ​ര​ത്ത​ടി കൊ​ണ്ട് അ​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ല്‍ ബം​ഗ​ളൂ​രു ചി​ക്ക​ബാ​ന​വാ​ര​യി​ലെ താ​ര​ബ​ന​ഹ​ള്ളി​യി​ല്‍ താ​മ​സി​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​ര​നാ​യ മു​ബാ​റാ​ക്ക് പാ​ഷ​യെ (30) പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു.

മു​ബാ​റ​ക്ക് പാ​ഷ​യു​ടെ അ​ടി​യേ​റ്റ് ഭാ​ര്യ ഷി​രി​ന്‍ ബാ​നു (28) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന മാ​താ​പി​താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ മു​ബാ​റ​ക്ക് പാ​ഷ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. കൊ​ല​പ്പെ​ടു​ത്തി‍യ​ശേ​ഷം മൃ​ത​ദേ​ഹം ചി​ക്ക​ബാ​ന​വാ​ര ത​ടാ​ക​ത്തി​ല്‍ ത​ള്ളി​യെ​ന്നും ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മൂ​ന്നു മ​ക്ക​ളും ഇ​വ​ര്‍​ക്കു​ണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദാ​വ​ന്‍​ഗ​രെ സ്വ​ദേ​ശി​ക​ളാ​യ മു​ബാ​റ​ക്കും ഷി​ര​ന്‍ ബാ​നു​വും അ​ഞ്ചു​വ​ര്‍​ഷം മുമ്പാണ് വി​വാ​ഹി​ത​രാ​യ​ത്. ആ​ഴ്ച​ക​ള്‍​ക്ക് മു​മ്പ് ഷി​ര​ന്‍ ബാ​നു​വിന്റെ സ​ഹോ​ദ​രി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ ചി​ക്ക​ന്‍ ഫ്രൈ ​ഉ​ണ്ടാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, സ​ഹോ​ദ​രി​യു​ടെ മു​ന്നി​ല്‍ വെ​ച്ച്‌ ചി​ക്ക​ന്‍ ഫ്രൈ ​മോ​ശ​മാ​ണെ​ന്നും ഉ​ണ്ടാ​ക്കാ​ന്‍ അ​റി​യി​ല്ലെ​ന്നും ഷി​രി​നെ മു​ബാ​റ​ക്ക് ക​ളി​യാ​ക്കി.

സ​ഹോ​ദ​രി പോ​യ​ശേ​ഷം ഇ​തേ​ച്ചൊ​ല്ലി ഇ​രു​വ​രും വ​ഴ​ക്കി​ട്ടു. ഇ​തി​നി​ട​യി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട മു​ബാ​റ​ക്ക് മ​ര​ത്ത​ടി എ​ടു​ത്ത് ഷി​രി​നെ അ​ടി​ച്ചു. ത​ല​ക്ക​ടി​യേ​റ്റ ഷി​രി​ന്‍ മ​രി​ച്ചു എ​ന്ന​റി​ഞ്ഞ​തോ​ടെ​യാ​ണ് തെ​ളി​വ് ന​ശി​പ്പി​ക്കാ​ന്‍ മൃ​ത​ദേ​ഹം മു​ബാ​റ​ക്ക് ത​ടാ​ക​ത്തി​ല്‍ ത​ള്ളി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക