കൊല്ലം: കാമുകി മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ പ്രതികാരം തീര്‍ക്കാന്‍ കാമുകിയുടെ വീടിന് തീയിട്ട യുവാവ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായി. തട്ടാര്‍കോണം മേലൂട്ട് കാവ് ക്ഷേത്രത്തിന് സമീപം മനക്കര തൊടിയില്‍ അഖിലാണ് (26) പിടിയിലായത്. അയല്‍വാസിയായ പെണ്‍കുട്ടിയുമായി യുവാവ് അടുപ്പത്തിലായിരുന്നു. തൃശൂരിലുള്ള സ്വര്‍ണാഭരണശാലയില്‍ ജോലിനോക്കുന്നതിനിടെ പെണ്‍കുട്ടി വയനാട് സ്വദേശിയായ യുവാവുമായി പ്രണയത്തിലാകുകയും ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം കഴിക്കുകയും ചെയ്‌തു. മാര്‍ച്ച്‌ 8ന് പെണ്‍കുട്ടി ഭര്‍ത്താവുമൊത്ത് വീട്ടിലെത്തിയതറിഞ്ഞ് മദ്യലഹരിയില്‍ അഖില്‍ വന്ന് വീടിന് തീയിടുകയുമായിരുന്നു. ഭാഗികമായ നാശനഷ്ടമുണ്ടായി.തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ തിരികെയെത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എസ്.എച്ച്‌.ഒ എച്ച്‌. മുഹമ്മദ്ഖാന്റ നേതൃത്വത്തില്‍ എസ്‌.ഐമാരായ അനീഷ്, ശ്രീനാഥ്, ഗ്രേഡ് എസ്.ഐ ജാനസ് പി. ബേബി എന്നിവരുള്‍പ്പെട്ട സംഘം പിടികൂടുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക