കോട്ടക്കല്‍: സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്മെന്‍റ്​ സ്ക്വാഡ് മലപ്പുറം കോട്ടക്കല്‍ പുത്തൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ അടഞ്ഞ് കിടന്ന കടമുറിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 120 കിലോയോളം കഞ്ചാവ് പിടികൂടി.

സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ്​ സ്ക്വാഡ് തലവന്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറര്‍ ടി അനികുമാറിന്‍റെ നേതൃത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാര്‍, എക്സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി.ആര്‍ മുകേഷ് കുമാര്‍, എസ്​. മധുസൂധനന്‍ നായര്‍, പ്രിവന്‍റ്റീവ് ഓഫീസര്‍ മുസ്തഫ ചോലയില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. മുഹമ്മദ് അലി, പി.സുബിന്‍, എസ്. ഷംനാദ്, ആര്‍ രാജേഷ്, അഖില്‍, ബസന്ത് കുമാര്‍,എക്‌സൈസ് ഡ്രൈവറായ കെ.രാജീവ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.കെട്ടിട ഉടമസ്​ഥനായ റാഫി, കഞ്ചാവ്​​ ഇടപാടില്‍ പങ്കുള്ളതായി കരുതുന്ന ബാവ എന്നിവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു. കണ്ടെടുത്ത കഞ്ചാവിന് അര കോടിയിലധികം രൂപ വില വരുമെന്ന്​ എക്​സൈസ്​ ഉദ്യോഗസ്​ഥര്‍ പറഞ്ഞു. കണ്ടെടുത്ത കഞ്ചാവ് തുടര്‍ നടപടികള്‍ ക്കായി പരപ്പനങ്ങാടി എക്സൈസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്രയ്ക്ക്​ കൈമാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക