ഓണ്‍ലൈന്‍ ഫുഡ്‌ ഡെലിവറി പ്ളാറ്റ്‌ഫോമായ സൊമാറ്റോ അവരുടെ ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായി തങ്ങളുടെ വെബ്‌സൈറ്റിലെയും ആപ്പിലെയും തകരാറുകള്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ഹാക്കര്‍മാരെയും കമ്ബ്യൂട്ടര്‍ സുരക്ഷാ ഗവേഷകരുടെയും സഹായം അവര്‍ തേടിയിരിക്കുകയാണ്. വെറുതെ തെറ്റ് കണ്ടെത്താനല്ല വലിയ തകരാറുകള്‍ കണ്ടെത്തുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ പാരിതോഷികമാണ് സൊമാറ്റോ പ്രഖ്യാപിച്ചിരിക്കുന്നത്.

കോമണ്‍ വള്‍ണറബിളിറ്റി സ്‌കോറിംസ് സംവിധാനം(സിവിഎസ്‌എസ്) ഉപയോഗിച്ച്‌ പിഴവുകളിലെ അപകടസാദ്ധ്യതയുടെ തീവ്രത തങ്ങളുടെ സുരക്ഷാ ടീം തീരുമാനിക്കുമെന്ന് സൊമാറ്റോ അറിയിച്ചു. അപകടസാദ്ധ്യതയെ നാലായി തിരിച്ചിട്ടുണ്ട്. ലോ, മീഡിയം, ക്രിട്ടിക്കല്‍, ഹൈ എന്നിങ്ങനെയാണത്. ക്രിട്ടിക്കല്‍ ആയുള‌ള ഒരു തകരാറ് കണ്ടെത്തിയാല്‍ 4000 ഡോളറാണ് ലഭിക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

രണ്ട് ഘട്ട പരിശോധനക്ക് ശേഷമാണ് ബിഗ് ബൗണ്ടി പ്രോഗ്രാമില്‍ പങ്കെടുക്കാനാകുക. വെബ്‌സൈറ്റിലെയും ആപ്പിലെയും സുരക്ഷ കമ്ബനി ഗൗരവമായി തന്നെ കാണുന്നെന്നും അതിനാലാണ് ഈ പാരിതോഷികമെന്നും കമ്ബനി വക്താക്കള്‍ അറിയിച്ചു. സാധാരണയായി ബഗ് ബൗണ്ടി പ്രൊഫഷണലുകള്‍ അംഗീകൃത സൈബര്‍ സെക്യൂരിറ്റി പ്രൊഫഷണലുകള്‍ തന്നെയാകും. അവ‌ര്‍ വെബില്‍ സൂക്ഷ്‌മമായി പരിശോധിച്ച്‌ തകരാറുകളെ കണ്ടെത്തി കമ്ബനികളെ അറിയിക്കുന്നു.

ഫേസ്‌ബുക്കും മൈക്രോസോഫ്‌റ്റുമെല്ലാം ഇത്തരത്തില്‍ പ്രൊഫഷണലുകള്‍ക്ക് വലിയ പ്രതിഫലം നല്‍കാറുണ്ട്. തകരാറുകള്‍ കണ്ടെത്തി ഉടന്‍ തന്നെ ഹാക്കര്‍മാരും പ്രൊഫഷണലുകളും അത് കമ്ബനിയെ അറിയിക്കണം. മറ്റൊരാളോട് അത് പറയും മുന്‍പ് പ്രശ്‌നം പരിഹരിക്കാന്‍ കമ്ബനിക്ക് മതിയായ സമയവും നല്‍കണമെന്നാണ് കമ്ബനി ആവശ്യപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക