സിക്ക വൈറസ് ബാധിത പ്രദേശങ്ങളില്‍ കേന്ദ്ര സംഘം ഇന്ന് സന്ദര്‍ശനം നടത്തും. നന്തന്‍കോടും പാറശാലയിലുമാകും സന്ദര്‍ശനം. അതേസമയം മൂന്നാം ഘട്ടത്തില്‍ അയച്ച സാമ്ബിളുകളുടെ ഫലം വരാനുണ്ട്.

രാവിലെ ഡി.എം.ഒയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും കേന്ദ്രസംഘം രോഗബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുക. തിരുവനന്തപുരം ജില്ലയിലെ പാറശാല, നന്തന്‍കോട്, ആനയറ സ്വകാര്യ ആശുപത്രി എന്നീ സ്ഥലങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടിള്ളത്. നാളെയും സംഘത്തിന്‍റെ സന്ദര്‍ശനം തുടരും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി സംഘം നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ സിക്ക സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി.മൂന്നാം ഘട്ടത്തില്‍ അയച്ച അഞ്ച് സാമ്ബളുകളുടെ ഫലം വരാനുണ്ട്. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍.ഐ.വി. യൂണിറ്റ് എന്നിവിടങ്ങളിലും പരിശോധന സംവിധാനം ഒരുക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

funflickz ചാനലിന്റെ പുതിയ ഷോർട്ട് മൂവി “ദൊരോത്തി ” കാണാൻ ഈ ലിങ്കിൽ click ചെയ്യുക.
https://youtu.be/tQnojFx0bkQ

കൂടുതല്‍ ടെസ്റ്റ് കിറ്റുകള്‍ ലഭിച്ചാല്‍ പരിശോധന സംവിധാനം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക