ആലപ്പുഴ: കുട്ടനാട് റെസ്ക്യൂ ടീം എന്ന സന്നദ്ധ സംഘടനയുടെ മറവില്‍ ചാരായം വാറ്റിയ യുവമോര്‍ച്ച ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് പോലീസ് പിടിയില്‍. ചാരായ വില്‍പ്പന നടത്തുന്ന ഇയാളുടെ ബന്ധുക്കള്‍ എടത്വ പോലീസിന്റെ പിടിയിലായതോടെയാണ് അന്വേഷണം അനൂപിലേക്കും നീണ്ടത്. യുവമോര്‍ച്ചയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പാസിന്റെ മറവിലൂടെയാണ് ചാരായ വില്‍പ്പന നടന്നതെന്നാണ് വിവരം.

കേസിനെ തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടനാട് റെസ്ക്യൂ ടീം എന്ന സന്നദ്ധസംഘടനയുടെ പ്രസിഡന്റ് കൂടിയായ അനൂപ് ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളെയും ചാരായ വാറ്റിന് മറയായി ഉപയോഗിച്ചു എന്നാണ് പോലീസ് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ബന്ധുക്കള്‍ പൊലീസ് പിടിയിലായ ഉടന്‍തന്നെ അനൂപ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. എന്നാല്‍ അനൂപ് നിലവില്‍ യുവമോര്‍ച്ച നേതാവല്ല എന്നാണ് യുവമോര്‍ച്ചയുടെ ഔദ്യോഗിക പ്രതികരണം.