സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: കോ​ഴ വി​വാ​ദ​ത്തി​നി​ടെ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ ചേ​ര്‍​ന്ന ബി.​ജെ.​പി യോ​ഗ​ത്തി​ല്‍ ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് മ​ല​വ​യ​ലി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം. പാ​ര്‍​ട്ടി​ക്ക് നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ഭൂ​രി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു. അ​ച്ച​ട​ക്ക​ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​യ യു​വ​മോ​ര്‍​ച്ച നേ​താ​ക്ക​ളെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നും ഭൂ​രി​ഭാ​ഗ​വും ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ല്‍, കാ​ര്യ​മാ​യ തീ​രു​മാ​ന​ങ്ങ​ളൊ​ന്നും എ​ടു​ക്കാ​തെ​യാ​ണ് യോ​ഗം പി​രി​ഞ്ഞ​ത്. അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ള്‍​ക്ക് വി​ധേ​യ​രാ​യ യു​വ​മോ​ര്‍​ച്ച നേ​താ​ക്ക​ളു​മാ​യി ഈ ​മാ​സം അ​വ​സാ​നം സം​സ്ഥാ​ന നേ​താ​ക്ക​ള്‍ അ​നു​ന​യ ച​ര്‍​ച്ച തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി കോ​ട്ട​ക്കു​ന്നി​ലെ ചെ​ട്ടി സ​ര്‍​വി​സ് സൊ​സൈ​റ്റി ഹാ​ളി​ലാ​യി​രു​ന്നു യോ​ഗം ന​ട​ന്ന​ത്. ബി.​ജെ.​പി മ​ല​ബാ​ര്‍ മേ​ഖ​ല അ​ധ്യ​ക്ഷ​ന്‍ കെ.​പി. ജ​യ​ച​ന്ദ്ര​ന്‍ മാ​സ്​​റ്റ​റാ​യി​രു​ന്നു യോ​ഗം നി​യ​ന്ത്രി​ച്ച​ത്. ജി​ല്ല, മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളും പോ​ഷ​ക സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ളു​ടെ ക​ണ​ക്ക് സു​താ​ര്യ​മ​ല്ലാ​ത്ത​തും അ​ത് ചൂ​ണ്ടി​ക്കാ​ണി​ച്ച​വ​രെ പു​റ​ത്താ​ക്കി​യ​തി​നെ​തി​രെ​യും ബ​ഹു​ഭൂ​രി​പ​ക്ഷ​വും പ​രാ​തി​ക​ള്‍ ഉ​ന്ന​യി​ച്ചു.

ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ഏ​താ​നും നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സി.​കെ. ജാ​നു​വിെന്‍റ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടു​ക​ള്‍ കൈ​കാ​ര്യം ചെ​യ്ത​ത് പ്ര​ശാ​ന്ത് മ​ല​വ​യ​ലാ​ണ്. പ്ര​ചാ​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഫ​ണ്ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ചെ​ല​വാ​ക്കി​യി​ല്ലെ​ന്ന ആ​രോ​പ​ണം ബി.​ജെ.​പി ഭാ​ര​വാ​ഹി​ക​ള്‍ നേ​ര​േ​ത്ത ത​ന്നെ ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​ത് പ്ര​ചാ​ര​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. കോ​ഴ കൈ​മാ​റി​യെ​ന്ന ആ​രോ​പ​ണം കൂ​ടി ഉ​ണ്ടാ​യ​തോ​ടെ ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​തി​രോ​ധ​ത്തി​ലാ​യി. ഫ​ണ്ട് ചെ​ല​വ​ഴി​ച്ച​തി​ലെ വീ​ഴ്ച ചോ​ദ്യം ചെ​യ്ത​തി​നാ​ണ് യു​വ​മോ​ര്‍​ച്ച ജി​ല്ല പ്ര​സി​ഡ​ന്‍​റ് ദീ​പു പു​ത്ത​ന്‍​പു​ര​യി​ല്‍, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ്​ ലി​ലി​ല്‍ കു​മാ​ര്‍ എ​ന്നി​വ​രെ സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്. ഇ​വ​രെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​വും ന​ട​ക്കു​ന്നു​ണ്ട്. ഈ ​മാ​സം അ​വ​സാ​നം നാ​ല് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രി​ല്‍ ആ​രെ​ങ്കി​ലും ഒ​രാ​ള്‍ ത​ങ്ങ​ളെ കാ​ണാ​നെ​ത്തു​മെ​ന്ന് ദീ​പു പു​ത്ത​ന്‍​പു​ര​യി​ല്‍ പ​റ​ഞ്ഞു.