ഹൈദരാബാദ്: ആന്ധ്രാ മുഖ്യമന്ത്രി ജഗ്‌മോഹന്‍ റെഡ്ഡിയുടെ നിഴലില്‍ നിന്നും പുറത്തുകടക്കാനും തന്റേതായ ഇടം സൃഷ്ടിക്കാനും ജഗ്‌മോഹന്‍ റെഡ്ഡിയുടെ സഹോദരിയും വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്റെ വനിതാ നേതാവുമായ ശര്‍മ്മിളാ റെഡ്ഡി. തെലുങ്കാനയില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. സഹോദരന്റെ പിന്തുണയില്ലാതെ പാര്‍ട്ടി രൂപികരിച്ചതിലൂടെ  തന്റേതായ ഇടം സൃഷ്ടിക്കാനാണ് നീക്കം.

പിതാവിന്റെ ഒപ്പം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവരുമായി തെലുങ്കാനയിലെ കുടുംബവീട്ടില്‍ വച്ചാണ് പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നത്. രാജശേഖരറെഢിയുടെ ഭരണം ഇല്ലാത്ത തെലുങ്കാനയില്‍ അത് വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നു, അതിനാലാണ് ഇങ്ങനെയൊരു പാര്‍ട്ടി രുപികരണമെന്നും ശര്‍മ്മിള പറയുന്നു.

ആന്ധ്ര-തെല്ങ്കാന വിഭജനത്തിനു ശേഷമുള്ള ഈ പാര്‍ട്ടി രുപികരണത്തെ വലിയ ആവേശത്തോടെയാണ് രാജശേഖരറെഢിയുടെ അനുയായികള്‍ ഏറ്റെടുത്തിരിക്കുന്നത്. അവര്‍ ശര്‍മ്മിളയുടെയും രാജശേഖരറെഢിയ്‌ടേയും ബാനറുകള്‍ തെലുങ്കാനയില്‍ ഉയര്‍ത്തിക്കഴിഞ്ഞു. പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനിന്ന ശര്‍മ്മിളയുടെ ഈ രംഗപ്രവേശം പ്രവര്‍ത്തകരില്‍ ആവേശം ഉണര്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്റെയും സഹോദരന്റെയും പ്രചരണതാരം ശര്‍മ്മിളയായിരുന്നു. എന്നാല്‍ ജഗ്‌മോഹനും സഹോദരിയും പാര്‍ട്ടി വളര്‍ത്തുന്ന കാര്യത്തില്‍ അഭിപ്രായഭിന്നത നില നില്‍ക്കുന്നുണ്ട. തന്റെ പ്രവര്‍ത്തനമേഖല തെലുങ്കാന രാഷ്ട്രീയത്തിന്റെ തട്ടകത്തിലേക്കാണ് ശര്‍മ്മിള എത്തിച്ചിരിക്കുന്നതെങ്കിലും നീക്കം പാര്‍ട്ടിയ്ക്ക് ഗുണത്തേക്കാളേറെ ദോഷകരമാകുമെന്നാണ് ജഗ്‌മോഹന്‍ റെഡ്ഡി കരുതുന്നത്. തന്റെ പുതിയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനായി തെലുങ്കാനയിലെ തന്റെ വിശ്വസ്തരെ ഷര്‍മ്മിള കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ വിളിച്ചിരുന്നു.

തെലുങ്കാനയില്‍ ഇല്ലാത്ത രാജണ്ണ രാജ്യം കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജഗ്‌മോഹന്‍ റെഡ്ഡി അദ്ദേഹത്തിന്റെ ജോലി ആന്ധ്രയില്‍ ചെയ്യുമ്ബോള്‍ ആ ജോലി തെലുങ്കാനയില്‍ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. സഹോദര സഹോദരി ബന്ധം തങ്ങള്‍ നില നിര്‍ത്തുമെന്നും രാഷ്ട്രീയമായി തനിക്ക് തന്റെ വഴിയും ജഗ്‌മോഹന് അദ്ദേഹത്തിന്റെ വഴിയുമായിരിക്കും. തെലുങ്കാനയില്‍ ജനത്തിനൊപ്പം ചേര്‍ന്ന്പ്രവര്‍ത്തിക്കനാണ് തനിക്ക് താല്‍പ്പര്യമെന്നും തെലുങ്കാനയിലെ പ്രശ്‌നങ്ങളില്‍ മാത്രമായിരിക്കും താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പറഞ്ഞു.

നേരത്തേ അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ജഗ്‌മോഹന്‍ റെഡ്ഡി ജയിലിലായപ്പോള്‍ പാര്‍ടിയുടെ ചുമതല വഹിച്ചിരുന്നതും പാര്‍ട്ടിയെ ചലിപ്പിച്ചു നിര്‍ത്തിയതും ശര്‍മ്മിളയായിരുന്നു. 2019 തെരഞ്ഞെടുപ്പ്പ്രചരണത്തില്‍ സഹോദരന്റെ പ്രചരണത്തിന് ചുക്കാന്‍ പിടിച്ചതും ഇവരായിരുന്നു. അന്ന് ശര്‍മ്മിള ഉയര്‍ത്തിയ ”ബൈ ബൈ ബാബു” മുദ്രാവാക്യം ചന്ദ്രബാബു നായിഡുവിന് വന്‍ തിരിച്ചടിയായിരുന്നു. ജഗ്‌മോഹന്‍ വന്‍ വിജയം നേടി അധികാരം പിടിച്ചതിന് പിന്നാലെ ശര്‍മ്മിള രാഷ്ടീയ വേദിയില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു. പിന്നീട് സഹോദരിയില്‍ നിന്നും ജഗ്‌മോഹനും അകലം പാലിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2