സ്വന്തം ലേഖകൻ

തിരുവാർപ്പ്: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടുത്തത്തിൽ നിർണായക രേഖകൾ കത്തി നശിച്ചതിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് തിരുവാർപ്പ് യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരം കവലയിൽ ഫയലുകൾ കത്തിച്ചു പ്രതിഷേധിച്ചു.

മണ്ഡലം പ്രസിഡൻ്റ് സോണി മണിയാംകേരി അധ്യക്ഷത വഹിച്ച യോഗം മുൻ മണ്ഡലം പ്രസിഡൻ്റ് ലിജോ പാറെക്കുന്നുംപുറം ഉദ്ഘാടനം ചെയ്തു.

സാലിച്ചൻ മണിയാംകേരി, രാഷ്മോൻ ഓത്താറ്റത്തിൽ, പ്രിൻസ് കാഞ്ഞിരം, അശ്വിൻ മണലേൽ, അശ്വിൻ സാബു, സനു വർഗീസ്, അജു കരിയിൽ എന്നിവർ പ്രതിഷേധത്തിന് നേത്യത്വം നൽകി

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2