മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് 21കാരിയെ കുത്തിക്കൊന്നു. ഏലംകുളം പഞ്ചായത്തില്‍ എളാട് കൂഴംതറ ചെമ്മാട്ടില്‍ ദൃശ്യയാണ് മരിച്ചത്. ആക്രമണം തടയാന്‍ ശ്രമിച്ച 13 വയസുകാരിയായ സഹോദരിക്ക് പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വീടിന്റെ രണ്ടാമത്തെ നിലയില്‍ യുവതിയുടെ മുറിയില്‍ എത്തിയാണ് ആക്രമണം നടത്തിയത്.

സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന വിനീഷ് വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദൃശ്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സഹോദരിക്ക് കുത്തേറ്റത്.ഗുരുതരമായി പരിക്കേറ്റ സഹോദരിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി യുവതിയുടെ അച്ഛന്റെ കട തീയിട്ടു നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിന്റെ ആക്രമണമെന്നാണ് പൊലീസ് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group