പാലാ: ജാതിയും പണവുമാണ് ജോസ് കെ മാണിയുടെ പാർട്ടിയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൻ്റെ മാനദണ്ഡമെന്ന് പിറവത്ത് സ്ഥാനാർത്ഥിത്വത്തിൽ നിന്നും പുറത്താക്കപ്പെട്ട ജിൽസ് പെരിയപ്പുറം പറഞ്ഞു. പാലായിൽ യു ഡി എഫ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോസ് കെ മാണിക്ക് രാഷ്ട്രീയമെന്നാൽ കച്ചവടവും കുട്ടിക്കളിയുമാണ്. തൻ്റെ സ്ഥാനാർത്ഥിത്വം തടഞ്ഞതിനു പിന്നിൽ നിഷാ ജോസ് കെ മാണിക്കും പങ്കുണ്ട്. സീറ്റ് കച്ചവടത്തിൽ ഇടനിലക്കാരിയാണ് നിഷ. തെളിവുകൾ തൻ്റെ പക്കലുണ്ട്. കത്തോലിക്കനായതിനാലാണ് സീറ്റ് നൽകാതിരുന്നത്. സീറ്റ് നൽകണമെങ്കിൽ കോടികൾ കാണിക്കണമെന്നായിരുന്നു ഡിമാൻ്റ്. ഇരുപത്തി അഞ്ചു വർഷമായി പാർട്ടിക്കുവേണ്ടി പോസ്റ്ററൊട്ടിക്കുന്ന തന്നെ ഒഴിവാക്കി.തന്നെ ചൂണ്ടിക്കാട്ടിയാണ് പിറവം സീറ്റ് വാങ്ങിയത്. തന്നെ സ്ഥാനാർത്ഥിയാക്കുമെന്ന് പറഞ്ഞിരുന്നു. സ്വന്തം പാർട്ടിക്കാരെ ഒഴിവാക്കി മറ്റൊരു പാർട്ടിക്കാരിക്കു സീറ്റ് നൽകിയത് പാർട്ടിയോടുള്ള വഞ്ചനയാണ്.

രണ്ടു വർഷം മുമ്പ് വന്ന പ്രമോദ് നാരായണന് വരെ സീറ്റ് നൽകി. ഇയാൾ ജോസ് കെ മാണിയുടെ ബിനാമിയാണെന്നും ജിൽസ് ആരോപിച്ചു. യുവാക്കളെ അവഗണിച്ചതിനാൽ യൂത്ത്ഫ്രണ്ട് പിരിച്ചുവിടുന്നതാണ് നല്ലത്. പാലാ ഇനി അഴിമതിയുടെ പേരിൽ അറിയപ്പെടാൻ ഇടവരരുതെന്നും ജിൽസ് പെരിയപ്പുറം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2