കണ്ണൂര്‍: കൂത്തുപറമ്ബ് വലിയവെളിച്ചത്ത് കാറിന് തീപിടിച്ച് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മാലൂര്‍ സ്വദേശി സുധീഷാണ് മരിച്ചത്. വലിയവെളിച്ചത്തെ ചെങ്കല്‍ ക്വാറിക്ക് സമീപം ബുധനാഴ്ച പുലര്‍ച്ചയാണ് സംഭവം.
കത്തിയ കാറിന് പുറത്താണ് കരിഞ്ഞ നിലയില്‍ സുധീഷിന്റ മൃതദേഹം കണ്ടെത്തിയത്. കാറ് അഗ്നിക്കിരയാകുന്നത് കണ്ട ചെങ്കല്‍ ക്വാറിയിലെ തൊഴിലാളികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റ പ്രാഥമിക നിഗമനം. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തിയെങ്കിലും സുധീഷിനെ രക്ഷിക്കാനായില്ല.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2