തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ ഉദ്യോഗാര്‍ത്ഥികല്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ച്‌ യൂത്ത് കോണ്‍ഗ്രസിന്റെ അനിശ്ചിതകാല നിരാഹാര സമരം. സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബിലും ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥനുമാണ് നിരാഹാര സമരം ആരംഭിച്ചത്.

ഡിവൈഎഫ്‌ഐയുടെ മധ്യസ്ഥതയില്‍ നടന്ന ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ തുടര്‍ ചര്‍ച്ചകള്‍ക്കുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു.വിവിധ വിഭാഗങ്ങളില്‍ ആറുമാസത്തില്‍ കൂടുതല്‍ ജോലിചെയ്യുന്ന താല്‍ക്കാലികകാരെ പിരിച്ചുവിട്ട് പുതിയ തസ്തികകള്‍ നിര്‍മ്മിച്ച്‌ നിയമനം നടത്തണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. എന്നാല്‍ ഇക്കാര്യം പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഉദ്യോഗാര്‍ഥികളുടെ സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്തത്.

സര്‍ക്കാര്‍ യുവജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ ആരോപിച്ചു. പിന്‍വാതില്‍ വഴി ബന്ധുക്കള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുന്നു. മന്ത്രിമാര്‍ സമരത്തെ അധിക്ഷേപിക്കുന്നു. സമരക്കാരെ രാഷ്ട്രീയക്കാരായി ചാപ്പകുത്തുന്നു. കര്‍ഷകനെ ആക്ഷേപിക്കുന്ന
മോദിയും യുവാക്കളെ അധിക്ഷേപിക്കുന്ന പിണറായിയും ഒന്നാണെന്നും ഷാഫി പറമ്ബില്‍ വിമര്‍ശിച്ചു.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാരസമരം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പിന്‍വാതില്‍ നിയമനത്തിന് വേണ്ടിയാണ് തിങ്കളാഴ്ച മന്ത്രിസഭ യോഗം ചേരുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. പിഎസ്‌സിയെ സര്‍ക്കാര്‍ നോക്കുകുത്തിയാക്കി. ഉദ്യോഗാര്‍ഥികളുടെ കാര്യത്തില്‍ പിണറായി വിജയന്‍ ദുരഭിമാനം വെടിയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2